Latest NewsNewsIndia

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന എൻഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ രാജ്യവ്യാപക സത്യഗ്രഹത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. സമാധാനപരമായി സത്യഗ്രഹം നടത്തണമെന്നാണ് നേതാക്കൾ നിർദ്ദേശിച്ചിരിക്കുന്നത്. എംപിമാർ, പ്രവർത്തക സമിതിയംഗങ്ങളുൾപ്പടെയുള്ളവർ ഡൽഹിയിൽ നടക്കുന്ന സത്യഗ്രഹത്തിൽ പങ്കെടുക്കും.

Read Also: സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തൊഴിൽ സംബന്ധമായ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ മുൻസിപ്പാലിറ്റി

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂർ നേരം മാത്രമാണ് സോണിയയെ ചോദ്യം ചെയ്തത്.

കോവിഡ് വൈറസ് ബാധിച്ചതിന് ശേഷം ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാൽ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

Read Also: ‘പാൽക്കുപ്പി താഴെ വച്ച ഉടനെ സംഗീതം പഠിക്കാൻ പ്രിവിലേജ് കിട്ടിയ ആളുകൾക്ക് ഇതൊന്നും മനസിലായെന്ന് വരില്ല’: സുകന്യ കൃഷ്ണ

shortlink

Related Articles

Post Your Comments

Related Articles


Back to top button