ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 21ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി അയച്ച നോട്ടീസില്‍ ഉള്ളത്. ജൂലൈ 21ന് രാവിലെ 11ന് ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ബാധയെ തുടര്‍ന്ന് ചോദ്യം ചെയ്യലിനെത്താന്‍ നേരത്തേ സോണിയക്ക് സാധിച്ചിരുന്നില്ല.
നേരത്തേ, ജൂണ്‍ 8ന് ഹാജരാകാനാണ് സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. രോഗബാധിതയായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് സോണിയ അറിയിച്ചിരുന്നു. തുടര്‍ന്ന്, ജൂണ്‍ 21ന് ഹാജരാകാന്‍ സോണിയക്ക് വീണ്ടും നോട്ടീസ് അയച്ചു. എന്നാല്‍, കൊറോണ അനുബന്ധ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന സോണിയയുടെ ആവശ്യം ഇ.ഡി അംഗീകരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം സോണിയയുടെ മൊഴി രേഖപ്പെടുത്താനാണ് ഇ.ഡിയുടെ നീക്കം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മാസം വിശദമായി ഇ.ഡി ചോദ്യം ചെയ്തിരുന്നു.
Post Your Comments