PalakkadKeralaNattuvarthaLatest NewsNews

ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍ കാ​ട്ടാ​നക്കൂട്ടമിറങ്ങി : കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു

താ​ളി​യി​ല്‍ ഇ​പ്പു​വി​ന്റെ 50 ക​വു​ങ്ങും 10 തെ​ങ്ങും ഹം​സ​യു​ടെ 20 ക​വു​ങ്ങും 20 വാ​ഴ​യും അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ 20 ക​വു​ങ്ങും ബു​ഷ്‌​റ​യു​ടെ 15 വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു

അ​ല​ന​ല്ലൂ​ർ: തി​രു​വി​ഴാം​കു​ന്ന് ക​ച്ചേ​രി​പ്പ​റ​മ്പി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. താ​ളി​യി​ല്‍ ഇ​പ്പു​വി​ന്റെ 50 ക​വു​ങ്ങും 10 തെ​ങ്ങും ഹം​സ​യു​ടെ 20 ക​വു​ങ്ങും 20 വാ​ഴ​യും അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ 20 ക​വു​ങ്ങും ബു​ഷ്‌​റ​യു​ടെ 15 വാ​ഴ​ക​ളും ന​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച പി​ലാ​ച്ചു​ള്ളി പാ​ട​ത്താ​ണ് കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. തുടർന്ന്, വ​നം​വ​കു​പ്പ് ആ​ര്‍.​ആ​ര്‍.​ടി​യെ​ത്തി ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് ആ​ന​ക​ളെ തു​ര​ത്തി​യ​ത്. സൈ​ല​ന്റ് വാ​ലി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്നെ​ത്തി​യ 20ഓ​ളം ആ​ന​ക​ള​ട​ങ്ങു​ന്ന സം​ഘം പാ​ണ​ക്കാ​ട​ന്‍ റി​സ​ര്‍വ് വ​ന​ത്തി​ല്‍ ത​മ്പ​ടി​ച്ച​താ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

Read Also : ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ, 150-ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ക​ച്ചേ​രി​പ്പ​റ​മ്പ്, എ​ഴു​ത്തു​ള്ളി, നെ​ല്ലി​ക്കു​ന്ന്, പു​ളി​ച്ചി​പ്പാ​റ, കാ​ഞ്ഞി​രം​കു​ന്ന്, പൊ​തു​വ​പ്പാ​ടം, കു​ന്തി​പ്പാ​ടം, താ​ന്നി​ച്ചു​വ​ട്, തേ​ക്കി​ന്‍തി​ട്ട, താ​ന്നി​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ള്‍ കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത്. ഇ​വ​യെ തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​താ​യി തി​രു​വി​ഴാം​കു​ന്ന് ഡെ​പ്യു​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​സു​നി​ല്‍കു​മാ​ര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button