KeralaLatest NewsNews

ചരിഞ്ഞ കാട്ടാനയുടെ ജഡം ക്രെയിന്‍ ഉപയോഗിച്ച് നീക്കി, തെങ്ങ് മറിച്ചിടാന്‍ നോക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് നിഗമനം

വയനാട്: പനമരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം ക്രെയിന്‍ ഉപയോഗിച്ച് നീക്കി. പനമരം നീര്‍വാരം അമ്മാനിയിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയുടെ ജഡം ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്തത്.

Read Also: ഭീകരരുടെ ഒളിത്താവളം ജമ്മു കശ്മീര്‍ പൊലീസ് കണ്ടുകെട്ടി

ഇന്ന് രാവിലെയോടെയാണ് അമ്മാനി സ്വദേശി ജയരാജിന്റെ കാപ്പിത്തോട്ടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ കറന്റ് പോയതിനാല്‍ തോട്ടത്തിലെത്തി പരിശോധിച്ചപ്പോള്‍ വൈദ്യുതലൈന്‍ താഴ്ന്ന നിലയിലായിരുന്നുവെന്ന് ജയരാജ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് നോക്കിയപ്പോഴാണ് സമീപത്തെ ആനയെ കണ്ടത്. ചരിഞ്ഞ നിലയിലാണ് ആനയെ കണ്ടെത്തിയതെന്നും ജയരാജ് പറഞ്ഞു

തോട്ടത്തിലുണ്ടായിരുന്ന തെങ്ങ് മറിച്ചിടാന്‍ നോക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധനകള്‍ പൂര്‍ത്തിയക്കിയ ശേഷം ആനയെ സ്ഥലത്ത് നിന്ന് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button