KeralaLatest News

ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയ ഗൃഹനാഥനെ കാട്ടാന ആക്രമിച്ച് കൊന്നു: സംഭവം പത്തനംതിട്ടയിൽ

റാന്നി: പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പമ്പാവാലി തുലാപ്പള്ളി വട്ടപ്പാറ പുളിയൻകുന്ന് മലയിൽ കുടിലിൽ ബിജു(52) ആണ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തിറങ്ങിയപ്പോൾ ആണ് ഓട്ടോഡ്രൈവറായ ബിജുവിന് ജീവൻ നഷ്ടമായത്.

പിന്നീട് വീട്ടിൽ നിന്നും 50 മീറ്റർ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാർ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാൻ പോലീസിനെ അനുവദിച്ചില്ല. കളക്ടർ അടക്കമുള്ള അധികൃതർ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം.

ഭാര്യ: ഡെയ്സി. മക്കൾ: ജിൻസൺ, ബിജോ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button