കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് മേപ്പാടിയിലാണ് കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. പരപ്പൻപാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. സുരേഷിനും പരിക്കേറ്റിട്ടുണ്ട്. മേപ്പാടിയിൽ നിന്നും 10 കിലോമീറ്റർ മാറിയുളള വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.
സുരേഷും ഭാര്യയും കാട്ടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് ആനയുടെ മുന്നിൽ അകപ്പെട്ടത്. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് പോയിട്ടുണ്ടെന്നാണ് സൂചന. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു മരണം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments