തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ 11 മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് കാരണം ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ഫലപ്രഖ്യാപനം നടത്തുന്നത്.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നുണ്ട്.കഴിഞ്ഞ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി അഞ്ച് മാര്‍ക്ക് വീതം നല്‍കിയത് വിജയശതമാനം ഉരുന്നതിന് ഇടയാക്കി. ഇത് ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിനാല്‍ ഇത്തവണ ഇത് ഒഴിവാക്കും.ഇത്തവണ കൂടുതല്‍ സൂക്ഷ്മമായ മൂല്യനിര്‍ണയമായിരുന്നതിനാല്‍ വിജയശതമാനം കുറയാനാണ് സാധ്യത.
ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അറ്റ് സ്കൂള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 04846636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഫലം അറിയാം. മാത്രവുമല്ല ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഫലം വിദ്യാര്ത്ഥികള്ക്കറിയാന് സാധിക്കും.
Post Your Comments