തിരുവനന്തപുരം: പിഎസ് സി പരീക്ഷകളില്‍ ഇനി മുതല്‍ മലയാളം നിര്‍ബന്ധമാക്കാന്‍ തീരുമാനം. എല്ലാ പരീക്ഷക്കും 10 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തും. അതേ സമയം അടുത്ത മാസം നടക്കുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്ക് മലയാളം നിര്‍ബന്ധമാക്കില്ല.
പിഎസ് സിയുടെ അഞ്ചംഗ ഉപസമിതിയുടെ മേല്‍നോട്ടത്തില്‍ ഭാഷാവിദഗ്ധരെ ഉള്‍പ്പെടുത്തി ശില്പശാലകള് ഉടന്‍ സംഘടിപ്പിക്കും. ശില്പശാലയുടെ അടിസ്ഥാനത്തിലാകും സിലബസ് നിശ്ചയിക്കുക. ജൂണ്‍ മുതലുള്ള പരീക്ഷകളിലാകും മലയാളം നിര്‍ബന്ധമാകുക. അതോടൊപ്പം തമിഴ്, കന്നഡ ന്യൂനപക്ഷഭാഷകളില്‍ ചോദ്യങ്ങള്‍ തയ്യറാക്കുന്നത് കമ്മീഷന് നിര്‍ത്തും. കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ നിന്നും മലയാളം ഒഴിവാക്കിയത് വന്‍വിവാദത്തിനിടയാക്കിയിരുന്നു.
Post Your Comments