UAELatest NewsNewsInternationalGulf

സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി

അബുദാബി: മിഡിൽ ഈസ്റ്റ് സൈബർ സുരക്ഷാ സമ്മേളനത്തിന് വേദിയായി അബുദാബി. യുഎഇ സൈബർ സുരക്ഷാ കൗൺസിലും, മൈക്രോസോഫ്റ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. അബുദാബിയിലെ എമിറേറ്റ്‌സ് പാലസിൽ വെച്ചാണ് സമ്മേളനം നടന്നത്. സൈബർ സുരക്ഷയും ഡാറ്റ സംരക്ഷണവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായി നിരവധി വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സൈബർ ക്രൈം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും പ്രധാന പ്രസംഗങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

Read Also: അം​ഗ​ൻ​വാ​ടി​ക്ക് സ​മീ​പം 11 കെ.​വി വൈ​ദ്യു​ത ലൈ​ൻ പൊ​ട്ടി​വീ​ണു : പ്രദേശവാസികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യുഎഇയുടെ എണ്ണ ഇതര ജിഡിപിയിൽ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ സംഭാവന ഇരട്ടിയാക്കാൻ ശ്രമിക്കുന്ന യുഎഇ ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. യുഎഇ സർക്കാരിന്റെ സൈബർ സുരക്ഷാ മേധാവി മുഹമ്മദ് ഹമദ് അൽ കുവൈത്ത്, മൈക്രോസോഫ്റ്റ് കോർപ്പറേഷനിലെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് മിച്ചൽ ബ്രവെർമെൻ, മൈക്രോസോഫ്റ്റ് ഇസ്രായേൽ ആർ ആൻഡ് ഡി സെന്ററിലെ ചീഫ് സയന്റിസ്റ്റ് ഡോ ടോമർ സൈമൺ, സൈബർ സുരക്ഷാ വിദഗ്ധൻ പോള ജാനുസ്‌കിവിച്ച്സ് തുടങ്ങിയവർ സമ്മേളനത്തിൽ പ്രഭാഷണം നടത്തി.

Read Also: പാറശാല ഷാരോൺ രാജ് വധക്കേസ്: ഗ്രീഷ്മയെ ജാമ്യത്തിൽ വിടാതെ കസ്റ്റഡി വിചാരണ ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി 

shortlink

Related Articles

Post Your Comments

Related Articles


Back to top button