കൊച്ചി : നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കുരിക്ക്. കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.
Read Also: ഗോപൻ സമാധി; കല്ലറ പൊളിക്കാതെ പരിശോധിക്കണമെന്ന് മകൻ
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി. പക്ഷേ കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.
കോടതി കടുത്ത നിലപാടെടുത്തതോടെ ബോബി ചെമ്മണ്ണൂരിനെ ഉടന്‍ ജയില്‍ മോചിതരാക്കാനാണ് അഭിഭാഷകരുടെ നീക്കം. ഹൈക്കോടതി പരിഗണിക്കും മുമ്പേതന്നെ ജയില്‍ മോചിതരാക്കാന്‍ കഴിയുമോ എന്നാണ് ആലോചിക്കുന്നത്.
Post Your Comments