UAEGulf

നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സിന് തുടക്കമായി : എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ആസ്വദിക്കാൻ സുവർണാവസരം

ഹത്ത മേഖലയിലെത്തുന്നവർക്ക് എമിറാത്തി സാംസ്കാരിക പരിപാടികളും, വിനോദപരിപാടികളും ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു

ദുബായ് : നാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് ഡിസംബർ 22 ന് ആരംഭിച്ചു.  ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ്  ഇക്കാര്യം അറിയിച്ചത്. ഹത്ത ഹെറിറ്റേജ് വില്ലേജിൽ വെച്ചാണ് ഹത്ത കൾച്ചറൽ നൈറ്റ്സ് 2024 സംഘടിപ്പിക്കുന്നത്. ഹത്ത കൾച്ചറൽ നൈറ്റ്സ് 2025 ജനുവരി 1 വരെ നീണ്ട് നിൽക്കും.

സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും അവസരമൊരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നത്. ഹത്ത മേഖലയിലെത്തുന്നവർക്ക് എമിറാത്തി സാംസ്കാരിക പരിപാടികളും, വിനോദപരിപാടികളും ആസ്വദിക്കുന്നതിന് ഈ മേള അവസരമൊരുക്കുന്നു.

ഈ മേഖലയുടെ ചരിത്രം, പ്രകൃതി, സംസ്കാരം എന്നിവ ആരായുന്നതിനും, അനുഭവിക്കുന്നതിനും സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് ഈ മേള ഒരുക്കുന്നത്. ഈ മേഖലയുടെ തനതായ പാരമ്പര്യം, പരമ്പരാഗത രീതികൾ എന്നിവ എടുത്തു കാട്ടുന്നതിലൂടെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം എന്ന രീതിയിൽ ഹത്തയെ പ്രോത്സാഹിപ്പിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു.

സന്ദർശകർക്ക് എമിറാത്തി സംസ്കാരത്തെയും, യുഎഇയിലെ തനത് കരകൗശല വൈദഗ്ധ്യത്തെയും, മേഖലയിലെ നാടോടി അറിവുകളെയും നേരിട്ട് അറിയാൻ ഈ മേള അവസരമൊരുക്കുന്നു. പുതുതലമുറയിലേക്ക് ഈ അറിവുകളെയും പാരമ്പര്യത്തെയും പകരുക എന്നാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്.

മേളയുടെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി സംഗീത, നൃത്ത പരിപാടികളും, കുട്ടികൾക്കായുള്ള പരിപാടികളും, നാടോടികലാരൂപങ്ങളും, കാവ്യസന്ധ്യകളും, തനത് രുചിവൈവിധ്യങ്ങളടങ്ങിയ ഭക്ഷ്യമേളകളും ഉണ്ടായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button