KeralaNews

അധികാരക്കൊതി മൂത്ത് വി.എസ് സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും വിഴുങ്ങി; രമേശ്‌ ചെന്നിത്തല

കോഴിക്കോട്: അധികാരക്കൊതി മൂത്തു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്വന്തം നിലപാടുകളെല്ലാം വിഴുങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ഒന്നും പറയാനില്ല, ടി.പി വധവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ മാറ്റമുണ്ടോ എന്നു പറയുന്നില്ല, പി.ജയരാജനെയും കാരായിമാരെയും പാര്‍ട്ടി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇപ്പോള്‍ പറയുന്നത് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ചാണ്.

അങ്ങനെ പറയുന്ന വി.എസിനെതിരെ വിജിലന്‍സ് അന്വേഷണമില്ലേ? വിഎസ്സിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണമില്ലേ? എളമരം കരീമിനെതിരെ ഇല്ലേ? യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചു പറയുന്ന വി.എസ് സ്വന്തം കേസുകളെക്കുറിച്ചു കൂടി പറയണം. അഴിമതിക്കെതിരെ സംസാരിക്കുന്ന വി.എസ് സ്വന്തം പാര്‍ട്ടിയിലെ അഴിമതിയെ കുറിച്ചു മിണ്ടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button