ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി: 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു. പുത്തൻതോപ്പിൽ റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23) ആണ് മരിച്ചത്. വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെ ശുചിമുറിയിലാണ് യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.  ഒൻപതുമാസം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ഒന്നര വർഷം മുൻപായിരുന്നു രാജു ജോസഫിന്റെയും വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവിന്റെയും വിവാഹം. . യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ആശുപത്രിയിൽ എത്തിക്കാൻ ഭർത്താവ് ശ്രമിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം എന്നും എന്നാൽ, ഇക്കാര്യം ഉറപ്പിക്കാനാകില്ലെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button