കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോട് സ്വര്‍ണക്കപ്പ് നേടി. 938 പോയിന്റ് നേടിയാണ് കോഴിക്കോട് കലാകിരീടം ചൂടിയത്. 918 പോയിന്റോടെ കണ്ണൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 916 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തിനായി കണ്ണൂരും പാലക്കാടും തമ്മില്‍ ശക്തമായ മത്സരമാണ് അവസാന നിമിഷം വരെയും നടന്നത്.
പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്. ജനുവരി മൂന്നുമുതല്‍ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളില്‍ 14,000ത്തോളം കുട്ടികള്‍ പങ്കെടുത്തു. 239 ഇനങ്ങളിലായിരുന്നു മത്സരം. ഏഴുവര്‍ഷത്തിനുശേഷമാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാകുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഇത് എട്ടാം തവണയാണ് കോഴിക്കോട് വേദിയാകുന്നത്.
Post Your Comments