KeralaLatest NewsNews

വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി ആരോപണം

കോഴിക്കോട് ജില്ലയിൽ വടകര അഴിയൂരില്‍ ആര്‍.എം.പി പ്രവര്‍ത്തകനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കല്ലാമല സ്വദേശി അമിത് ചന്ദ്രനെ സി.പി.എം അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം. അമിതിന്‍റെ പിതാവ് വടകര റൂറല്‍ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എം.പി പ്രവര്‍ത്തകനായ വടകര കല്ലാമല സ്വദേശി അമിത് ചന്ദ്രനെ കാറിടിക്കുന്നത്. ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാറ് കയറ്റിയെന്ന് പരാതിയില്‍ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. തുടയെല്ലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അമിത്. അപകടത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് ആര്‍.എം.പി നേതാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button