കോഴിക്കോട് : കോഴിക്കോട് എന്ന് കേട്ടാല്‍ എല്ലാവര്‍ക്കും ഭയമാണ് ഇപ്പോള്‍. നിപാ പടര്‍ന്ന് പിടിച്ചതു കൊണ്ട് ഏറെ ദുരിതത്തിലായത് അന്യദേശങ്ങളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളും ഉദ്യാഗസ്ഥരുമാണ്. ഇവര്‍ക്ക് സ്വന്തം വീടുകളില്‍ പോകുന്നതിന് വിലക്കാണ്.
സംസ്ഥാനത്തെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന കോഴിക്കോട് മലപ്പുറം ജില്ലകളില്‍പ്പെട്ടവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്നില്ല. ഐടി മേഖലയിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളുമാണ് ബുദ്ധിമുട്ടിലായത്. നാട്ടില്‍ പോയി തിരികെ വരുമ്‌ബോള്‍ തങ്ങളുടെ താല്‍ക്കാലിക കിടപ്പാടം നഷ്ടമാകുമോ എന്ന ഭീതിയിലാണിവര്‍.
പഠനത്തിനും ജോലിക്കും എത്തിയവര്‍ താമസിക്കുന്നത് വിവിധ ഹോസ്റ്റലുകളിലും വീടുകള്‍ കേന്ദ്രകരിച്ചുള്ള പെയിംഗ് ഗസ്റ്റുകളുമായിട്ടാണ്. ഇവര്‍ വിട്ടിലേക്ക് പോകുന്നു എന്ന വിവരം സഹ പ്രവര്‍ത്തകരുമായി പങ്കു വയ്ച്ചപ്പോള്‍ തിരികെ ഇവിടെ വന്ന് താമസിക്കരുതെന്ന മറുപടിയാണ് ലഭിക്കുന്നത്. പെയിംഗ് ഗസ്റ്റുകളായി താമിസിക്കുന്നവര്‍ക്കാകട്ടെ നാട്ടിലേക്ക് പോയാല്‍ തിരികെ ഇവിടെ വരേണ്ടന്ന മുന്നറിയിപ്പും വീട്ടുമടമസ്ഥര്‍ നല്‍കിയിട്ടുണ്ട്.
Post Your Comments