UAELatest NewsNewsInternationalGulf

യുഎഇയിൽ നിന്നുള്ള യാത്രക്കാർ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അഭികാമ്യം: കേന്ദ്ര സർക്കാർ

അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്ന വിമാന യാത്രക്കാർ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും അഭികാമ്യമാണെന്ന് നിർദ്ദേശിച്ച് കേന്ദ്്ര സർക്കാർ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യാത്രക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനും കോവിഡ് വ്യാപനം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം.

Read Also: കേരളത്തിലെ വലിയൊരു അധോലോക സംഘമായി സിപിഎം മാറി, ഇതിന്റെ തെളിവാണ് ഇ.പി ജയരാജന് എതിരെയുള്ള അഴിമതി ആരോപണം: കെ സുരേന്ദ്രന്‍

എയർഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് ഉൾപ്പെടെ എല്ലാ എയർലൈനുകൾക്കും ഇതുസംബന്ധിച്ച സർക്കുലർ നൽകിയിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കഴിഞ്ഞ ദിവസം എയർ ഇന്ത്യ പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. യുഎഇയിൽ നിന്നും രാജ്യത്തെത്തുന്ന യാത്രക്കാർ കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നാണ് എയർ ഇന്ത്യ നൽകിയിരിക്കുന്ന നിർദ്ദേശം.

യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. നാട്ടിലെത്തിയ ശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയില്ലെന്നും എയർ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: ‘എന്റെ മോളുടെ ചിത്രം പ്രചരിപ്പിച്ചത് ചോദിക്കാനായിരുന്നു ഞങ്ങൾ പോയത്’: ബിഎസ്എഫ് ജവാന്റേത് ആസൂത്രിത കൊലപാതകമെന്ന് ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button