ധനസമാഹരണം ലക്ഷ്യമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ കൊശമറ്റം ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, കടപ്പത്ര വിൽപ്പനയിലൂടെയാണ് ധനസമാഹരണം നടത്താൻ പദ്ധതിയിടുന്നത്. 400 കോടി രൂപയാണ് കടപ്പത്രം വഴി സമാഹരിക്കുക. ഇതിന്റെ ഭാഗമായി 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ആകർഷകമായ പലിശ നിരക്കുകളാണ് കൊശമറ്റം ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്. വിവിധ കാലാവധികളിലായി 8 പദ്ധതികൾ ഉൾപ്പെട്ട കടപ്പത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബിഎസ്ഇയിലാണ് കടപ്പത്രങ്ങൾ ലിസ്റ്റ് ചെയ്യുക. കടപ്പത്രത്തിൽ നിക്ഷേപം നടത്തുന്നതിനായി ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യമായ രേഖകൾ. ഇതിന് പുറമേ, നിക്ഷേപം നടത്താൻ ഇന്റർനെറ്റ് ബാങ്കിംഗ്, യുപിഐ സേവനവും പ്രയോജനപ്പെടുത്താവുന്നതാണ്. കൊശമറ്റം ഫിനാൻസിന്റെ ഇരുപത്തിയാറാമത് കടപ്പത്രങ്ങളാണ് ഇത്തവണ പുറത്തിറക്കുക. കഴിഞ്ഞ ഇരുപത്തിയഞ്ച് കടപ്പത്ര സമാഹരണങ്ങളിലൂടെ 6,000 കോടിയിലധികം രൂപയാണ് കമ്പനി സമാഹരിച്ചിരിക്കുന്നത്.
Also Read: കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരൻ വിഴുങ്ങിയ ബാറ്ററി പുറത്തെടുത്തു
Post Your Comments