മട്ടന്നൂർ: വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവുമുമായി രണ്ടുപേർ പിടിയിൽ. മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു, എം. ലിജിൻ എന്നിവരാണ് പിടിയിലായത്. വാഹനത്തിലുണ്ടായിരുന്ന ശ്രീജിത്ത്, ഷിജു, സുധീഷ് എന്നിവർ ഓടി രക്ഷപ്പെട്ടു.
Read Also : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ എന്‍ഐഎ റെയ്ഡിനെതിരെ സിപിഎം എം.പി എ.എം ആരിഫ്
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് കാസർഗോഡ് റേഞ്ച് ഓഫീസർ വി. രതീശന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപം നടത്തിയ വാഹനപരിശോധനയിലാണ് ഇവർ പിടിയിലായത്.
Read Also : എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിന്റെ 5 കാരണങ്ങൾ ഇവയാണ്
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ, പി. ഷൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡ്വൈഡ്, കെ.വി. സുബിൻ, കെ. ശിവശങ്കർ, സീനിയർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി. പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments