ഡൽഹി: പാകിസ്ഥാനിലേക്ക് ബ്രഹ്മോസ് മിസൈൽ തൊടുത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ എയർഫോഴ്‌സ് (ഐ.എ.എഫ്) ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരു ഗ്രൂപ്പ് ക്യാപ്റ്റന്റെയും രണ്ട് വിംഗ് കമാൻഡർമാരുടെയും സേവനമാണ് ചൊവ്വാഴ്ച അടിയന്തര പ്രാബല്യത്തിൽ അവസാനിപ്പിച്ചത്.
2022 മാർച്ച് 9ന് ഉദ്യോഗസ്ഥർ ഒരു ബ്രഹ്മോസ് മിസൈൽ ആകസ്മികമായി തൊടുത്തുവിടുകയായിരുന്നു. അന്വേഷണത്തിൽ പുറത്താക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരാണ് സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദികൾ എന്ന് കണ്ടെത്തുകയായിരുന്നു.
ബ്രഹ്മോസ് മിസൈൽ വ്യോമതാവളത്തിൽ നിന്ന് അബദ്ധത്തിൽ തൊടുത്തുവിട്ട് പാക്കിസ്ഥാനിലെ മിയാൻ ചന്നു എന്ന സ്ഥലത്ത് പതിച്ചു. സംഭവത്തിൽ പാകിസ്ഥാൻ സർക്കാർ പ്രതിഷേധം രേഖപ്പെടുത്തി. എന്നാൽ അതിനുമുമ്പ് തന്നെ ഇന്ത്യ അന്വേഷണം ആരംഭിച്ചിരുന്നു. അബദ്ധത്തിൽ പാകിസ്ഥാൻ പ്രദേശത്തേക്ക് മിസൈൽ വിക്ഷേപിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മാർച്ച് 15 ന് വ്യക്തമാക്കിയിരുന്നു.
ഡൂഗീ എസ് 89 പ്രോ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
‘നിർഭാഗ്യവശാൽ മാർച്ച് 9 ന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചു. പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം. പിന്നീടാണ് അത് പാകിസ്ഥാനിൽ പതിച്ചതായി അറിഞ്ഞത്. സംഭവം സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സഭയെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഔദ്യോഗിക ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രസ്തുത അപകടത്തിന്റെ യഥാർത്ഥ കാരണം അന്വേഷണത്തിൽ കണ്ടെത്തും. മിസൈൽ ആകസ്മികമായി വിക്ഷേപിച്ചതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,’ രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി.
Post Your Comments