ന്യൂഡല്‍ഹി: ഐ.ടി മേഖലയില്‍ കൂട്ടത്തോടെ പിരിച്ചുവിടുന്നു. പ്രമുഖ ഐടി ഗ്രൂപ്പായ വിപ്രോയില്‍ 500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. യു.എസ് വിസ നടപടിക്രമങ്ങള്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. എന്നാല്‍ പ്രവര്‍ത്തനം മോശമായവരെയാണ് നീക്കുന്നതെന്ന് വിപ്രോ അറിയിച്ചു.
അതേസമയം വിപ്രോയെക്കൂടാതെ കൊഗ്നൈസെന്റ്, ഇന്‍ഫോസിസ്, കാപ്ജെമിനി തുടങ്ങിയ കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിലാണ്. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊഗ്നൈസെന്റിലെ അഞ്ചുശതമാനം(10,000) ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോള കമ്പനിയായ കൊഗ്നൈസെന്റില്‍ 2,60,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 75 ശതമാനം ജീവനക്കാരും ഇന്ത്യക്കാരാണ്. പിരിച്ചുവിടുന്നവര്‍ക്ക് പകരമായി താത്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ എടുക്കുന്നതാണ്.
ഇതുകൂടാതെ ഇന്‍ഫോസിസും പുതിയതായി ആളുകളെ നിയമിക്കുന്നത് കുറച്ചു. കഴിഞ്ഞ വര്‍ഷം 17,857 പേരെ ജോലിക്ക് നിയമിച്ചപ്പോള്‍ ഇത്തവണ 6,320 പേരെ മാത്രമാണ് നിയമിച്ചത്. ഫ്രഞ്ച് കമ്പനിയായ കാപ്ജെമിനി വിസ പ്രതിസന്ധിയെ മറികടക്കുന്നതിനായി ജീവനക്കാരെ പിരിച്ചുവിടുന്നതിനേക്കാള്‍ ഉപരി അവര്‍ക്ക് പരിശീലനം നല്‍കി അധ്വാനം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നത്. 2018നുള്ളില്‍ 1,00,000 പേര്‍ക്ക് പരിശീലനം നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ പുതിയതും താത്കാലിക നിയമനങ്ങളും കുറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ 40 ശതമാനമായിരുന്ന താത്കാലിക നിയമനങ്ങള്‍ ഇപ്പോള്‍ 15- 20 ശതമാനം വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഇതുവരെ 60,000 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞകതായും ഇന്ത്യയിലെ കാപ്ജെമിനി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അശ്വിന്‍ യാര്‍ഡി അറിയിച്ചു.
Post Your Comments