ലോകത്തിലെ തന്നെ പ്രമുഖ ഐടി സ്ഥാപനം അറുന്നൂറുമുതല്‍ എഴുന്നൂറു വരെ ജീവനക്കാരെ പിരിച്ചുവിട്ടു. കാര്യക്ഷമതയില്ലായ്മയെതുടര്‍ന്ന് ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് വിപ്രോ കമ്പനിയാണ്. 2016 -17 സാമ്പത്തികവര്‍ഷത്തിലാണ് ജോലിയില്‍ പ്രതീക്ഷിച്ച നിലവാരം കാഴ്ചവയ്ക്കാതിരുന്നതിനാല്‍ വിപ്രോയില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടത്.
സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ജോലി നഷ്ടപ്പെട്ടവരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്തിയില്ലെങ്കിലും കഴിഞ്ഞ ഒരു സാമ്പത്തികവര്‍ഷത്തില്‍ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം എഴുന്നൂറോളം വരുമെന്ന് കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ടനിലവാരത്തിലുള്ള കമ്പനി ആ നിലവാരത്തിലുള്ള സേവനം ജീവനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവരെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കമ്പനിക്ക് കഴിയില്ല – അധികൃതര്‍ അറിയിച്ചു.
Post Your Comments