ThiruvananthapuramKeralaNattuvarthaLatest NewsNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് അപകടം : ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു

ബാ​ല​രാ​മ​പു​രം ആ​ര്‍.​സി സ്ട്രീ​റ്റ് പു​തു​വ​ല്‍ തു​ണ്ടു​വി​ളാ​കം വീ​ട്ടി​ല്‍ ഡി.​രാ​ജ​ന്‍(50) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്

കാ​ട്ടാ​ക്ക​ട: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ബാ​ല​രാ​മ​പു​രം ആ​ര്‍.​സി സ്ട്രീ​റ്റ് പു​തു​വ​ല്‍ തു​ണ്ടു​വി​ളാ​കം വീ​ട്ടി​ല്‍ ഡി.​രാ​ജ​ന്‍(50) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

Read Also : ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ന​യ​റ​ക്കു​ന്ന് ക​വ​ല​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം. ക​വ​ല​യി​ല്‍ നി​ന്ന് റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വേ ബാ​ല​രാ​മ​പു​രം ഭാ​ഗ​ത്ത് നി​ന്നും അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പി​ക​യാ​യ ലീ​ല​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ലി​ജി​ന്‍, ലി​ജ. ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button