Latest NewsNewsIndia

ബൈക്കില്‍ നിന്നുകൊണ്ട് റീല്‍; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച്  യുവാക്കള്‍ക്ക് ദാരുണാന്ത്യം

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്ക് സ്റ്റണ്ടിന്റെ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാജ്ഗഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അപകടമുണ്ടായത്. യുവാക്കളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Read Also: വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം, അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം

നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി. എന്നാല്‍, യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ ഡ്രൈവര്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

മരിച്ച രണ്ട് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പരാതിയെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സുഹൃത്തുക്കളായിരുന്ന നിഷാന്തും ദീപക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി റീലുകള്‍ ചെയ്തിട്ടുണ്ട്. ഇവരുടെ പല റീലുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇരുവരും പങ്കുവെച്ചിട്ടുള്ള വീഡിയോകളില്‍ നിരവധി ബൈക്ക് സ്റ്റണ്ടുകളും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button