തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പദ്ധതിയായ മെഡിസെപ്പിനെ തകര്‍ക്കാൻ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മെഡിസെപ് പദ്ധതിക്കെതിരെ വരുന്ന പല വാര്‍ത്തകളും ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടക്കത്തില്‍ ചില ആശുപത്രികള്‍ പദ്ധതിയെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്ത സ്ഥിതിയുണ്ടായിരുന്നു എന്നും എന്നാൽ, പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അതില്‍ ഇടപെടാനും പരിഹരിക്കാനും സര്‍ക്കാരിനും പദ്ധതിയുടെ നടത്തിപ്പുകാരായ, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കും കഴിഞ്ഞിരുന്നു എന്ന് ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 11 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയെ ഏറ്റെടുത്തിട്ടുണ്ടെന്നും ഇക്കാര്യം കണക്കുകളില്‍ നിന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments