India

അഫ്‌സല്‍ ഗുരു ഐക്യദാര്‍ഢ്യം; കനയ്യ കുമാറിനെ ഹാജരാക്കിയ കോടതിയില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഹാജരാക്കിയ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മിലാണ് കോടതിക്കുള്ളില്‍ വെച്ച് ഉന്തും തള്ളുമുണ്ടായത്.

ജെ.എന്‍.യു.വിലെ അദ്ധ്യാപകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി. കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അഭിഭാഷകരുടെ കയ്യേറ്റമുണ്ടായി. കോടതി പരിസരത്ത് നിന്നും മാധ്യമ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കനയ്യ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button