മെറ്റയുടെ കീഴിലെ രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും. എന്നാൽ, ഈ രണ്ട് സമൂഹ മാധ്യമങ്ങളിലെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മെറ്റ.
ഏപ്രിൽ മാസത്തിലെ കണക്കുകൾ പ്രകാരം, ഫെയ്സ്ബുക്കിലെ വിദ്വേഷ പ്രസംഗങ്ങളിൽ 36 ശതമാനമാണ് വർദ്ധനവ്. കൂടാതെ, ഇൻസ്റ്റഗ്രാമിലെ അക്രമ ദൃശ്യങ്ങൾ 86 ശതമാനവും വർദ്ധിച്ചു.
Also Read: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്‌ളൈ ദുബായ്
വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട 53,200 സംഭവങ്ങളാണ് ഫെയ്സ്ബുക്കിൽ റിപ്പോർട്ട് ചെയ്തത്. അക്രമ ദൃശ്യങ്ങൾ ഉൾപ്പെടുന്ന 77,000 ത്തോളം പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, 41,300 അക്രമ ദൃശ്യങ്ങളാണ് ഇൻസ്റ്റഗ്രാമിൽ കണ്ടെത്തിയത്.
Post Your Comments