പാരീസ്: ഖത്തര്‍ രാജകുമാരന്റെ മുന്‍ ഭാര്യയെ റിസോർട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഖത്തര്‍ രാജകുമാരന് അബ്ദുള്‍ അസീസ് ബിന്‍ ഖലീഫയുടെ മുന്‍ ഭാര്യ കാസിയ ഗല്ലനിയോയാണ് സ്പാനിഷ് നഗരമായ മര്ബെല്ലയിലെ റിസോര്‍ട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഗല്ലാനിയോ മയക്കുമരുന്ന് അമിത ഡോസില്‍ കഴിച്ചതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. സ്പെയ്നില്‍ ഒറ്റയ്ക്ക് താമസിക്കുന്ന യുവതി വിഷാദത്തിലായിരുന്നുവെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തില്‍ പെലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
45 കാരിയായ കാസിയ ലോസ് ആഞ്ചലസിലാണ് ജനിച്ചത്. 2004 ലാണ് ഇവര്‍ 73 കാരനായ അബ്ദുള്‍ അസീസ് ബിന്‍ ഖലീഫയെ വിവാഹം കഴിക്കുന്നത്. രാജകുമാരന്റെ മൂന്ന് ഭാര്യമാരിലൊരാളായിരുന്നു കാസിയ. ഖത്തര്‍ അമീറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശ്രമിച്ചെന്ന പേരില്‍ രാജകുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് അബ്ദുള്‍ അസീസ് ബിന്‍ ഖലീഫ അല്‍താനി. 1992 ലാണ് ഇദ്ദേഹം പാരീസിലേക്ക് മാറുന്നത്. ഒടുവിൽ ഇവർ പിരിയുകയായിരുന്നു.
Post Your Comments