ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഭീഷണിയുമായി മുന്‍ ഭാര്യ പ്രീത് ഗ്രേവാൾ രംഗത്ത്. മദ്യപിച്ച് ലക്ക് കെട്ട് നഗ്നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രീക് ഗ്രേവാൾ മന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് വിശദമാക്കിയിട്ടുള്ളത്. നേരത്തെ, പിതാവ് മദ്യപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി മകൾ സീറാത് മൻ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ ഭാര്യയും ഭഗവന്ത് മന്നിനെതിരെ രംഗത്ത് വന്നത്.
ശിരോമണി അകാലിദൾ നേതാവ് ബിക്രം സിംഗ് മജീദിയയാണ് മന്നിന്റെ ആദ്യ ഭാര്യയുടേയും മകളുടേയും വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടത്. ഭഗവന്ത് മൻ രക്ഷിതാവിന്റെ ചുമതലകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ആവശ്യമാണെങ്കിൽ മന്നിന്റെ രണ്ട് കുട്ടികളുടേയും സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്നാണ് വിവാദമായ വെളിപ്പെടുത്തലുകൾ പുറത്ത് വിട്ടുകൊണ്ട് മജീദിയ വ്യക്തമാക്കിയത്. തന്റെ മകളോട് ഉത്തരവാദിത്തത്തോടെ പെരുമാറാത്ത ഒരാളിൽ നിന്ന് പഞ്ചാബികൾക്ക് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവകേരള സദസുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദി മുഖ്യമന്ത്രി: കേസെടുക്കണമെന്ന് വിഡി സതീശൻ
നേരത്തെ, ഭഗവത് മന്നിനെ പിതാവെന്ന് വിളിക്കില്ലെന്നും മുഖ്യമന്ത്രി മന് എന്നാണ് അഭിസംബോധന ചെയ്യുകയെന്നും പിതാവെന്ന അഭിസംബോധനയ്ക്ക് മന്നിന് യോഗ്യതയില്ലെന്നും മകൾ സീറാത് വിശദമാക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.വീഡിയോ തന്റെ കഥ പങ്കുവയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും രാഷ്ട്രീയ പ്രേരിതമല്ലെന്നും സീറാത് കൂട്ടിച്ചേർത്തു. മൂന്നാം തവണ അച്ഛനാകാനൊരുങ്ങുന്നതിനിടെയാണ് ഭഗവത് മന്നിനെതിരെ കുടുംബാംഗങ്ങൾ തന്നെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments