Latest NewsUAENewsInternationalGulf

മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ചു: യുവാവിന് നഷ്ടപരിഹാരം വിധിച്ച് കോടതി

അബുദാബി: മുൻ ഭാര്യയെ ആക്രമിച്ച് പല്ല് പറിച്ച യുവാവിന് പിഴ വിധിച്ച് കോടതി. അബുദാബി കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. സ്‌ക്രൂഡ്രൈവർ കൊണ്ട് അടിച്ചാണ് ഇയാൾ മുൻ ഭാര്യയുടെ പല്ല് കൊഴിച്ചത്. 50000 ദിർഹമാണ് ഇയാൾ മുൻ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടത്.

Read Also: വെണ്ടയ്ക്ക കീറിയിട്ട് വച്ച വെള്ളം കുടിച്ചാൽ ഷുഗറിനെ പിടിച്ചു കെട്ടുക മാത്രമല്ല, ഈ ഗുണവുമുണ്ട്

തന്നെ മുൻ ഭർത്താവ് ആക്രമിച്ചെന്നും 300,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് യുവതി സമർപ്പിച്ച പരാതി കണക്കിലെടുത്താണ് കോടതിയുടെ നടപടി. സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് തന്റെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ഇയാൾ അടിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഈ മർദ്ദനത്തിന് പിന്നാലെയാണ് ദമ്പതികൾ വിവാഹ മോചിതരായത്. തുടർന്ന് യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ മുൻ ഭാര്യക്ക് 16,000 ദിർഹം താത്ക്കാലിക നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും കൂടുതൽ തുക നൽകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി യുവാവ് കോടതിയിൽ അപ്പിൽ നൽകിയിരുന്നു. എന്നാൽ, ഇത് തള്ളിയ ശേഷമാണ് കോടതി യുവതിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചത്.

Read Also: കാണാനില്ലെന്ന് പത്ര പരസ്യം നൽകിയ യുവതിയുടെ മൃതദേഹം ഒന്നര വർഷത്തിന് ശേഷം കണ്ടെത്തി: ഭര്‍ത്താവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button