തിരുവനന്തപുരം: അനുപമയുടെ കാര്യമറിഞ്ഞപ്പോള്‍ അബോർഷന് സമ്മതിപ്പിക്കാമെന്ന് അജിത് വാക്കു നല്‍കിയിരുന്നതായും, പിന്നീട് വിവാഹമോചനത്തിനായി തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും അജിത്തിന്റെ മുന്‍ഭാര്യ നസിയ. നീതിക്കുവേണ്ടിയാണ് ഇപ്പോള്‍ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നതെന്നും ആരുടെയും പ്രേരണയിലല്ല സംസാരിക്കുന്നതെന്നും ചാനൽ ചർച്ചയിൽ നസിയ പറഞ്ഞു.
ഉമ്മയെയും വാപ്പയെയും ഓര്‍ത്താണ് ഇത്രയും നാള്‍ പൊതുമധ്യത്തില്‍ വരാതിരുന്നതെന്നും അനുപമയുമായുള്ള ബന്ധം ചോദ്യം ചെയ്തപ്പോഴെല്ലാം തന്നോട് ദേഷ്യപ്പെടുകയാണ് അജിത് ചെയ്തിട്ടുള്ളതെന്നും നസിയ പറഞ്ഞു.
‘പോക്കറ്റില്‍ പ്രഗ്നന്‍സി ടെസ്റ്റ് കണ്ട് ചോദിച്ചപ്പോള്‍ ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ നെടുമങ്ങാടുള്ള ഒരു കുട്ടിയാണെന്നാണ് അജിത് പറഞ്ഞത്. പിന്നീടൊരിക്കല്‍ അനുപമയുടെ മെസേജ് കണ്ടപ്പോഴാണ് ആരാണെന്ന് മനസിലായത്. അപ്പോഴും അജിത് അത് നിഷേധിക്കുകയാണ് ചെയ്തത്. വീട്ടിലെ പ്രശ്നം മറ്റാരും അറിയണ്ടന്ന് കരുതിയാണ് ആരോടും ഒന്നും പറയാതിരുന്നത്’. നസിയ വ്യക്തമാക്കി.
‘ഞാന്‍ തന്നെ വേണ്ടത് ചെയ്‌തോളാമെന്നും അബോർഷ ന് അനുപമയെ സമ്മതിപ്പിക്കാമെന്നുമാണ് അജിത് അന്ന് വാക്കു നല്‍കിയത്. അതെല്ലാം കേട്ടാണ് ഏഴുമാസത്തോളം സമാധാനമായിരുന്നത്. പിന്നീട് എന്റെ മുന്നിലിരുന്ന് അനുപയെ വിളിച്ച് എന്നെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അരിവാള് ചൂണ്ടിവരെ അജിത് ഡിവോഴ്‌സിനായി എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്’. ഇക്കാലത്തെല്ലാം തന്നെ വീട്ടില്‍ തടങ്കലില്‍ വെച്ചിരിക്കുകയായിരുന്നുവെന്നും ഇതിന്റെയെല്ലാം വീഡിയോ തെളിവായി തന്റെ പക്കലുണ്ടെന്നും നസിയ പറഞ്ഞു
Post Your Comments