Latest NewsIndiaNews

മുൻഭർത്താവ് അറിയാതെ അയാളുടെ അച്ഛനെ വിവാഹം കഴിച്ച് യുവതി: യുവാവ് വിവരം അറിയുന്നത് ഇരുവർക്കും ഒരു കുട്ടിയുണ്ടായപ്പോൾ

മുൻഭർത്താവിന്റെ അച്ഛനെ വിവാഹം ചെയ്ത് യുവതി. ഉത്തർപ്രദേശിൽ ആണ് സംഭവം. തന്റെ മുൻ ഭാര്യയും അച്ഛനും വിവാഹിതരായെന്നും ഒരുമിച്ച് ആണ് താമസമെന്നും യുവാവ് അറിയുന്നത് വളരെ വൈകിയാണ്. 48 കാരനായ മധ്യവയസ്കനെയാണ് യുവതി രണ്ടാമത് വിവാഹം ചെയ്തത്. ശുചീകരണത്തതൊഴിലാളിയാണ് മധ്യവയസ്കനായ ഇയാൾ. ഇരുവർക്കും രണ്ട് വയസുള്ള ഒരു മകനുണ്ട്.

യുവാവുമൊത്തുള്ള വിവാഹബന്ധം വേർപിരിഞ്ഞശേഷം യുവതി അമ്മായി അച്ഛനുമായി അടുക്കുകയായിരുന്നു. പിന്നീട് ആരുമറിയാതെ ഇവർ വിവാഹിതരായി. വീടുവിട്ട് മറ്റൊരിടത്ത് താമസമാക്കി. വീടുവട്ട് പോയ പിതാവിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ ജില്ലാ പഞ്ചായത്ത് രാജ് ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിൽ പിതാവിന് ഭാര്യയുണ്ടെന്നും മകനുണ്ടെന്നും വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ മുൻ ഭാര്യയെ ആണ് അച്ഛൻ വിവാഹം കഴിച്ചിരിക്കുന്നതെന്ന് യുവാവ് തിരിച്ചറിഞ്ഞത്. നിലവിൽ യുവാവ് കുടുംബവുമായി സന്തോഷത്തോടെയാണ് കഴിയുന്നതെന്നാണ് വിവരം.

സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു. സ്വന്തം കാമുകന്റെ അച്ഛനെ വിവാഹം കഴിച്ച യുവതിയുടെ വാർത്തയും സോഷ്യൽ മീഡിയ ഏറ്റെടുത്തു. കഴിഞ്ഞ ദിവസമാണ് യുവതി തന്റെ കാമുകന്റെ പിതാവിനെ വിവാഹം കഴിച്ച വിവരം അറിയിച്ചത്. അടുത്തിടെ അമ്മ മരിച്ചതോടെ വിഷാദരോഗത്തിന് അടിമയായ കാമുകനെ രക്ഷപെടുത്താൻ, അവന്റെ അമ്മയായി ജീവിക്കാൻ വേണ്ടിയാണ് കാമുകന്റെ പിതാവിനെ വിവാഹം ചെയ്തതെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button