Latest NewsIndiaNews

ലൗ ജിഹാദിന് പകരം ലൗ കേസരി, മദ്രസകൾ നിരോധിക്കണം: വർഗീയ പ്രസ്താവനയുമായി പ്രമോദ് മുത്തലിക് – വീഡിയോ

മംഗലാപുരം: മദ്രസകൾക്കെതിരെ വര്‍ഗീയ പ്രചാരണവുമായി ശ്രീ രാമ സേന. മദ്രസകൾ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ട് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും, മദ്രസകൾ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന സജീവമായ പ്രചാരണം തുടങ്ങുമെന്നും മുത്തലിക് പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

ലൗ ജിഹാദ് സംബന്ധിച്ചും അദ്ദേഹം വർഗീയ പ്രസ്താവന നടത്തി. ‘നമ്മുടെ ഹിന്ദു പെൺകുട്ടി പോയാൽ നമ്മുടെ ഹിന്ദു ആൺകുട്ടികൾ ആ ‘ലൈൻ’ നികത്താൻ തയ്യാറാണ്. മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കാൻ അവർ തയ്യാറാണ്. ഞങ്ങൾ ‘ലൗ കേസരി’ തുടങ്ങും. അപ്പോൾ എന്ത് സംഭവിക്കും?’, പ്രമോദ് ചോദിച്ചു.

Also Read:ദേവസഹായം പിള്ള ഇനി വിശുദ്ധൻ, ഇന്ത്യൻ സഭയുടെ വൈദികൻ അല്ലാത്ത ആദ്യ വിശുദ്ധൻ: പ്രഖ്യാപിച്ച് മാര്‍പാപ്പ

അതേസമയം, ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു ഇവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം, തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങൾക്കാണ് സംസ്ഥാനം അടുത്തിടെ സാക്ഷ്യം വഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button