COVID 19Latest NewsIndiaNews

Breaking news: കൊറോണ വൈറസിന്റെ പുതിയ വകഭേദം ‘എക്സ് ഇ’ ഇന്ത്യയിൽ സ്ഥിരീകരിച്ചു

മുംബൈ: കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ ഉപവിഭാഗങ്ങള്‍ ചേര്‍ന്നുള്ള പുതിയ വേരിയന്റായ ‘എക്‌സ് ഇ’ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. മുംബൈയിലാണു വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 376 സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഒരെണ്ണമാണ് ‘എക്‌സ് ഇ’ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം,’എക്‌സ് ഇ’ വകഭേദത്തിനെതിരെ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ ലോകാരോഗ്യസംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ‘എക്‌സ് ഇ’യെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയത്. ബ്രിട്ടനിലാണ് പുതിയ ‘എക്‌സ് ഇ’ വകഭേദം സ്ഥിരീകരിച്ചതായുള്ള ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

മിക്സ്ചർ പാക്കറ്റിൽ ഉര്‍ദുവും അറബിയും എന്തിനെന്ന് റിപ്പോർട്ടർ, വേണ്ടെങ്കിൽ വാങ്ങേണ്ടെന്ന് ജീവനക്കാരി: ബഹിഷ്കരിച്ച് ജനം

ഒമൈക്രോണിന്റെ തന്നെ ബിഎ 1, ബിഎ 2 ഉപവിഭാഗങ്ങള്‍ ചേരുന്നതാണ് ‘എക്‌സ് ഇ’വകഭേദം. ‘എക്‌സ് ഇ’ വകഭേദത്തിന് ബിഎ.2 ഉപവിഭാഗത്തെക്കാള്‍ 10 മടങ്ങ് വ്യാപനശേഷിയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വ്യാപനശേഷിയേറിയതാണ് പുതിയ വകഭേദമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button