Latest NewsNewsIndia

ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ വീണ സംഭവം: ഉ​ണ്ടാ​ക്കി​യ​ത് വ​ന്‍ നാ​ശ​ന​ഷ്ടം, വൈറലായി വീഡിയോ

ഡൽഹി: സാ​ങ്കേ​തി​ക പി​ഴ​വി​നെ തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പാ​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​ക്കു​ള്ളി​ല്‍ പ​തി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്ര​ച​രി​ക്കു​ന്നു.
മാ​ര്‍​ച്ച് ഒ​മ്പ​തി​നാ​ണ് ഹ​രി​യാ​ന​യി​ലെ സി​ര്‍​സ ഭാ​ഗ​ത്തു​നി​ന്ന് പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലേ​ക്ക് മി​സൈ​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ സം​ഭ​വി​ച്ച സാ​ങ്കേ​തി​ക പി​ഴ​വു മൂ​ലം മി​സൈ​ല്‍ അ​ബ​ദ്ധ​ത്തി​ല്‍ പ​റ​ന്നു​യ​ര്‍​ന്ന​താ​ണെ​ന്നാണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യക്തമാക്കിയത്.

പാ​കി​സ്ഥാ​നി​ലെ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ല്‍ ഖ​നെ​വാ​ള്‍ ജി​ല്ല​യി​ലെ മി​യാ​ന്‍ ച​ന്നു എ​ന്ന പ്ര​ദേ​ശ​ത്ത് വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മി​സൈ​ല്‍ പ​തി​ച്ച​തെ​ന്ന് പാ​ക് സൈ​ന്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ളു​ക​ള്‍​ക്ക് അ​പാ​യം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി എ​ന്നും പാ​കി​സ്ഥാ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ഇ​ന്ത്യ, ഇതുമായി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ഒരു കോടി രൂപ മോഷ്ടിച്ചു, ക്ഷേത്രത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി: പിന്നാലെ മോഷ്ടാക്കൾ പിടിയിൽ

മിസൈൽ ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് പ​തി​ച്ച​തെ​ങ്കി​ലും പോ​ര്‍​മു​ന ഘ​ടി​പ്പി​ക്കാ​ത്ത​തി​നാ​ല്‍ ആളപായമുണ്ടായിരുന്നി​ല്ല. സം​ഭ​വ​ത്തി​ല്‍ പാ​കി​സ്ഥാ​ന്‍, ഇ​സ്ലാ​മ​ബാ​ദി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മി​ഷ​ന്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ല്‍ മി​സൈ​ല്‍ വീ​ണ സ്ഥ​ല​ത്തി​ന്റെ ഫോ​ട്ടോ​ക​ളും, വീ​ഡി​യോ​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. അതേസമയം, ചി​ത്ര​ങ്ങ​ളു​ടെയും വീഡിയോയുടെയും ആ​ധി​കാ​രി​ക​ത​യെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​ങ്ങ​ളും ലഭ്യമല്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button