കൂറ്റനാട്: സെമിത്തേരി ഒരുവിഭാഗം പൂട്ടിയതോടെ, പുറത്ത് പ്രാര്‍ത്ഥന നടത്തി വിശ്വാസികള്‍. ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലാണ് സംഭവം.
ഇടവക വിശ്വാസികള്‍ക്ക് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്നത് മെത്രാന്‍കക്ഷി വിഭാഗം തടയുകയായിരുന്നു. ഞായറാഴ്ച രാവിലെ സുറിയാനി ചാപ്പലില്‍ കുര്‍ബാനക്ക് ശേഷമാണ് യാക്കോബായ വിശ്വാസികള്‍ സെമിത്തേരിയില്‍ പ്രാർത്ഥിക്കാനായെത്തിയത്. എന്നാല്‍, പള്ളിയില്‍ നിന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കുന്ന നാല് ഗേറ്റുകള്‍ ഓര്‍ത്തഡോക്സ് വിഭാഗം താഴിട്ട് പൂട്ടിയിരുന്നു.
Read Also : ദേശീയ പാതയില്‍ അപകടം : രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
സെമിത്തേരിയിലേക്ക് പ്രവേശിക്കാന്‍ ഭൂരിപക്ഷം വിശ്വാസികള്‍ക്കും കഴിയാതിരുന്നതിനാല്‍ ഗേറ്റിന് പുറത്ത് പ്രാര്‍ത്ഥന നടത്തി മടങ്ങുകയായിരുന്നു. 2020 ആഗസ്റ്റിലാണ് പള്ളിയുടെ നിയന്ത്രണം മെത്രാന്‍കക്ഷി വിഭാഗം പിടിച്ചെടുത്തത്.
Post Your Comments