KannurKeralaNattuvarthaLatest NewsNews

കോഴിക്കോട് വിമാനം ഇറങ്ങി കാണാതായ പ്രവാസിയുടെ മൃതദേഹം കണ്ണൂർ പഴയങ്ങാടി പുഴയിൽ കണ്ടെത്തി: ലഗേജ് മംഗളൂരുവിലെ ട്രെയിനിൽ

പാമ്പുരുത്തി മേലേപാത്ത് വീട്ടിൽ അബ്ദുൽ ഹമീദിന്റെ (42) മൃതദേഹം ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് പഴയങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയത്.

കണ്ണൂർ: ഗൾഫിൽ നിന്നും മടങ്ങി എത്തും വഴി കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം പഴയങ്ങാടി പുഴയിൽ നിന്ന് കണ്ടെത്തി. വർഷങ്ങൾക്ക് ശേഷം ബഹ്‌റെയ്നിൽ നിന്നും നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹമാണ് പഴയങ്ങാടി പുഴയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മയ്യിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ നാറാത്ത് പാമ്പുരുത്തി സ്വദേശിയുടെ മൃതദേഹമാണ് പഴയങ്ങാടി പുഴയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്.

Also read: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂലൈ 1 മുതൽ പുതിയ തീരുവ പ്രഖ്യാപിച്ച് ദുബായ്

പാമ്പുരുത്തി മേലേപാത്ത് വീട്ടിൽ അബ്ദുൽ ഹമീദിന്റെ (42) മൃതദേഹം ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് പഴയങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച ബഹ്‌റെയ്നിൽ നിന്നും കോഴിക്കോട് വിമാനം ഇറങ്ങി നാട്ടിലേക്ക് വരികയായിരുന്നു ഹമീദ്. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് ട്രെയിനിലാണ് ഹമീദ് വന്നത്. എന്നാൽ ഇയാൾ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ പോലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ കണ്ണൂരിൽ ട്രെയിൻ ഇറങ്ങിയിരുന്നില്ലെന്ന് വ്യക്തമായത്.

ഇതിനിടെ അബ്ദുൽ ഹമീദിൻ്റെ പാസ്പോർട്ട് അടക്കമുള്ള ലഗേജുകൾ മംഗളൂരുവിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നും പൊലീസ് കണ്ടെത്തി. പ്രവാസിക്കായി പോലീസ് പരിശോധന നടത്തി വരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം പഴയങ്ങാടി പുഴയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം ഇന്ന് കബറടക്കും. അബ്ദുൽ ഹമീദ് വർഷങ്ങളായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. പെരുമാച്ചേരി കൊട്ടപ്പൊയിൽ സ്വദേശിനി റാബിയയാണ് അദ്ദേഹത്തിന്റെ ഭാര്യ. റസൽ, റയ, സബ, സൈബ എന്നിവരാണ് മക്കൾ. പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button