KeralaNattuvarthaLatest NewsNews

ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയയ്ക്കും

മലപ്പുറം: എടവണ്ണ ചാലിയാർ പുഴയ്ക്ക് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. മുണ്ടേങ്ങര കൊളപ്പാട് കടവിനടുത്ത് നിന്ന് നാട്ടുകാരാണ് തലയോട്ടി കണ്ടെത്തിയത്. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്ഥലത്തെത്തി.

തലയോട്ടി ലഭിച്ചതിന്റെ പരിസരപ്രദേശങ്ങളിൽ പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി മറ്റൊന്നും ലഭ്യമായില്ല. തലയോട്ടിയുടെ അളവും തൂക്കവും മറ്റും രേഖപ്പെടുത്തിയശേഷം വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ നാല് ദിവസമായുള്ള കനത്ത മഴ കാരണം ചാലിയാർ പുഴയിൽ ജലനിരപ്പ് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. അതിനാൽ തലയോട്ടി നിലമ്പൂർ ഭാഗത്തുനിന്ന് വെള്ളപ്പൊക്കത്തിൽ ഒലിച്ചു വന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button