ലൈംഗികതയുടെ ദൈവം, അതാണ് ഇലോജി. രാജസ്ഥാന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മാർവാർ മേഖലയിലുടനീളം ഇലോജിയുടെ പ്രതിമകൾ കാണാം. ചിരിക്കുന്ന മുഖമുള്ള മീശക്കാരനായി അദ്ദേഹത്തിന്റെ പ്രതിമകൾ ചിത്രീകരിക്കുന്നു. ഹോളി ഉത്സവവേളയിൽ, ഇലോജിയുടെ ലൈംഗികശേഷിയെ സ്തുതിച്ചുകൊണ്ട് ‘ഫാഗുകൾ’ എന്ന് വിളിക്കപ്പെടുന്ന ഗാനങ്ങൾ ഡ്രം പോലുള്ള ഉപകരണത്തിന്റെ താളത്തിനൊപ്പം ഭക്തർ കൊട്ടി ഘോഷയാത്ര നടത്തി ആലപിക്കുന്നു.
രാജസ്ഥാനിലെ മാർവാറിലെ നാട്ടുദൈവമാണ് ഇലോജി. ‘സന്താനോല്പാദന’ത്തിനായിട്ടാണ് ആളുകൾ ഇലോജിയെ പ്രീതിപ്പെടുത്തുന്നതും പ്രാർത്ഥിക്കുന്നതും. ഉത്സവസമയത്ത് സ്ത്രീകൾ ധാരാളമായി എലോജിയുടെ ക്ഷേത്രങ്ങളിൽ വരികയും ഒരു ആൺകുഞ്ഞിന് വേണ്ടി വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാർ ലൈംഗികപ്രാപ്തിക്കായി ഇലോജിയെ ആരാധിക്കുന്നു.
വിവാഹിതരായ നവദമ്പതികൾ ഇലോജിയെ ആരാധിച്ചാൽ അവരുടെ ലൈംഗികജീവിതം സുഖകരവും സംതൃപ്തി ഉള്ളതുമായി തീരുമെന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. വിവാഹമോചനത്തെ തടയാനും ഇലോജിക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ആയിരം വർഷങ്ങൾ പഴക്കമുള്ളതാണ് ഇലോജിയുടെ ദൈവീയ അനുഗ്രഹമെന്നാണ് ഭക്തർ പറയുന്നത്. ഇലോജിയുടെ ക്ഷേത്രങ്ങളിൽ ആഘോഷദിവസങ്ങളിൽ പൂജയും വഴിപാടുമൊക്കെയാകും. ‘ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾക്ക് അങ്ങയെ പോലെയുള്ള ഒരു ആൺകുഞ്ഞിനെ തരണേ’ എന്നാണ് സ്ത്രീകൾ ഇലോജിയോട് പ്രാർത്ഥിക്കുന്നത്. പുരുഷന്മാരാകട്ടെ, ഭാര്യമാർക്ക് നല്ല കുഞ്ഞിനെ നൽകാൻ പാകത്തിന് ലൈംഗികശേഷി നൽകണേ എന്നും.
Post Your Comments