ThiruvananthapuramKeralaNattuvarthaLatest NewsNews

ലാലു പറഞ്ഞതെല്ലാം പച്ചക്കള്ളം, അനീഷിനെ കൊന്നത് മനഃപൂർവം, മുൻപും വാക്കുതർക്കം നടന്നു: വെളിപ്പെടുത്തലുമായി സുഹൃത്ത്

തിരുവനന്തപുരം: പേട്ടയിൽ മകളുടെ കാമുകനെ പുലർച്ചെ വീട്ടിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി മരിച്ച അനീഷിന്റെ സുഹൃത്ത് രംഗത്ത്. അനീഷിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്നുമാണെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.

പെൺകുട്ടിയുടെ പിതാവ് ലാലുവിനും വീട്ടുകാർക്കും അനീഷിനെ നന്നായി അറിയാമെന്നും ഇതിന് മുൻപും ഇവരുടെ വീട്ടിൽ വെച്ച് ഈ പയ്യനുമായി വാക്ക് തർക്കം ഉണ്ടായിട്ടുണ്ടെന്നും സുഹൃത്ത് വെളിപ്പെടുത്തി. പെൺകുട്ടിയും അനീഷും തമ്മിൽ ഒരു വർഷമായി പ്രണയത്തിലാണെന്നും പെൺകുട്ടിയുടെ അമ്മയ്ക്ക് അനീഷിനെ നന്നായി അറിയാമെന്നും സുഹൃത്ത് പറയുന്നു. പെൺകുട്ടിയുടെ അമ്മയുമായി അനീഷ് ഫോണിൽ സംസാരിക്കാറുണ്ടെന്നും അതിന് താൻ പലപ്പോഴും ദൃക്‌സാക്ഷിയാണെന്നും സുഹൃത്ത് വെളിപ്പെടുത്തി.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ നായകന്മാരാക്കി വാഴ്ത്തിയെന്ന് ആരോപണം: പള്ളി അടച്ചുപൂട്ടി ഫ്രാന്‍സ്

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ കാമുകൻ അനീഷ് ജോര്‍ജി (19)നെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ലാലു പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മർദ്ദിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button