Latest NewsKeralaNews

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനായ 28കാരനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍

കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചിതറയിലാണ് സംഭവം. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. സംഭവത്തില്‍ ഇര്‍ഷാദിന്റെ സുഹൃത്ത് സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

സഹദിന്റെ വീട്ടില്‍വച്ചാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹദ് എംഡിഎംഎ ലഹരിക്കേസിലെ പ്രതിയാണ്. ഇര്‍ഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button