മുംബയ്: ഒമിക്രോൺ രോഗികളുടെ എണ്ണം ഇനിയും വർധിക്കുകയാണെങ്കിൽ സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ സാധ്യതയുണ്ടെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വർഷ ഗെയ്‌ക്‌വാദ്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇതുവരെ 65 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് റിപ്പോർട്ട്.
മുംബൈയിലെ സ്കൂളുകൾ ഡിസംബർ 15നും പുനെ മേഖലയിലെ സ്കൂളുകൾ 16നുമാണ് തുറന്നത്. അതേസമയം, മഹാരാഷ്ട്ര ബോർഡ് നടത്തുന്ന എസ്എസ്സി, എച്ച്എസ്സി പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. മാർച്ച് 15 മുതൽ ഏപ്രിൽ 18 വരെ പരീക്ഷകൾ നടത്താനാണ് തീരുമാനം.
Post Your Comments