KeralaLatest NewsNews

കെ റെയില്‍ പദ്ധതി കൃത്രിമം: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ കോപ്പിയടിയെന്ന് അലോക് വര്‍മ്മ

പ്രളയസാധ്യതയും, ഭൂപ്രകൃതിയെ കുറിച്ചുള്ള പഠനങ്ങളും ഒന്നും തന്നെ നടത്തിയിട്ടില്ല

ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ വിമർശനവുമായി പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണ്. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയാണ് അത് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിലിന്റെ മറവില്‍ വലിയ തോതിലുളള റിയല്‍ എസ്റ്റേറ്റ് കച്ചവടമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പദ്ധതി രൂപരേഖയില്‍ പ്രളയ, ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് എന്നിവയൊന്നും ഉള്‍പ്പെടുത്തിയട്ടില്ല. കെ റെയിലിന്റെ ബദല്‍ അലൈന്‍മെന്റിനെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടില്ല. സില്‍വര്‍ലൈനിന്റെ ഓരോ സ്‌റ്റേഷനുകളും നിശ്ചയിച്ചിരിക്കുന്നത് കൃത്രിമമായ ഡീറ്റൈല്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് വെച്ചാണ് എന്നും അദ്ദേഹം പറഞ്ഞു.

Read Also  :  വിവിഎസ് ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു

പ്രളയസാധ്യതയും, ഭൂപ്രകൃതിയെ കുറിച്ചുള്ള പഠനങ്ങളും ഒന്നും തന്നെ നടത്തിയിട്ടില്ല. ഇത് വലിയ പിഴവാണ്. ലീഡാര്‍ സര്‍വേ ഡാറ്റ അടിസ്ഥാനമാക്കി കെട്ടിച്ചമച്ചതാണ് പദ്ധതിയെന്നും അലോക് വര്‍മ്മ പറഞ്ഞു. പദ്ധതിയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയോ ബ്രോഡ്‌ഗേജ് വേണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് റെയില്‍വേയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ റെയില്‍വേയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് കൃത്രിമമായി ഉണ്ടാക്കിയതാണ്. സംസ്ഥാനത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായി മുമ്പ് ഡിഎംആര്‍സി തയ്യാറാക്കി നല്‍കിയ പദ്ധതിയുടെ റിപ്പോര്‍ട്ട് കോപ്പിയടിച്ചാണ് കെ റെയിലിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button