പാല: തിരുവല്ലയിലെ സിപിഎം പ്രവര്ത്തകന് പിബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസിനെ സിപിഎം തിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായി പാല ബിഷപ്പിനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : പ്രോഗ്രാം മാനേജര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
രാഷ്ട്രീയ വൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തത് സിപിഎം പ്രേരണയാല്‍ ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് അദ്ദേഹം പറഞ്ഞു. പെരിയയില്‍ തോറ്റതിന് സിപിഎം തിരുവല്ലയില്‍ കണക്ക് തീര്‍ക്കാന്‍ വരരുതെന്നും മുരളീധരന് വ്യക്തമാക്കി. കേസിലെ പ്രതികളിലൊരാളെ യുവമോര്‍ച്ച നേരത്തെ പുറത്താക്കിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിലെ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്ഐആര്‍ റിപ്പോര്‍ട്ട്. പ്രതികള്‍ക്ക് സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കൊലപാതകം, വധഭീഷണി, അന്യായമായി സംഘം ചേരല്‍ ഉള്‍പ്പെടെ എട്ട് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായ സന്ദീപിനെ വീടിന് സമീപം വച്ച് പ്രതികള്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയത്. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Post Your Comments