കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കളമശേരി മെഡിക്കല്‍ കോളേജ് ഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം. കണ്ണ് കെട്ടി വായ് മൂടി ഇരിക്കാനാണോ കോടതിയോട് ആവശ്യപ്പെടുന്നതെന്ന് കോടതി ആരാഞ്ഞു.
പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസ് അവസാനിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. പോക്‌സോ കേസിലെ ഇരയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ടതോടെ പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു ഡോക്ടറുടെ ഹര്‍ജി. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനോട് ചോദ്യം ഉന്നയിച്ചത്.
മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ് അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കപ്പുറമുള്ള വിഷയങ്ങളില്‍ കോടതി ഇടപെടുന്നുവെന്നും കോടതിയുടെ ഇടപെടലുകള്‍ മോന്‍സന്‍ കേസിലെ അന്വേഷണത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.
Post Your Comments