പിണറായി സര്‍ക്കാര്‍ മുസ്ലീം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെന്നാരോപിച്ച് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് മുസ്ലീം ലീഗ്. ലീഗിന്റെ ഈ നിലപാടിനെ വിമര്‍ശിച്ച് ഐഎന്‍എല്‍. വഖഫ് നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വെള്ളിയാഴ്ച പള്ളികളില്‍ ഉന്നയിക്കുമെന്ന മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി പി എം എ സലാമിന്റെ പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ഐഎന്‍എല്‍എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരുക്കൂര്‍, പ്രസിഡന്റ് എപി അബ്ദുള്‍ വഹാബ് എന്നിവരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്.
വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനത്തിനെതിരെ മുസ്ലിം പള്ളികളില്‍ ബോധവത്ക്കരണം നടത്തുമെന്ന് ലീഗ് പ്രഖ്യാപനം അവിവേകവും അപകടകാരവുമാണെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടഖറി കാസിം ഇരിക്കൂര്‍ ചൂണ്ടിക്കാട്ടി. ‘ആരാധനാലയങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. പള്ളികളെ പ്രതിഷേധ സ്ഥലമാക്കരുത്. ഇതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും. മുസ്ലീം ലീഗ് നീക്കം നീക്കം പള്ളികളുടെയും കേരളത്തിന്റെയും സമാധാന അന്തരീക്ഷം തകര്‍ക്കും. തീരുമാനത്തില്‍ നിന്ന് മുസ്ലിം ലീഗ് പിന്തിരിയണം. മുസ്ലിം ലീഗ് മറ്റൊരു സംഘപരിവാറാകാനാണ് ശ്രമിക്കുന്നത്. പള്ളികളില്‍ ബോധവത്ക്കരണം നടത്താനുള്ള ലീഗ് തീരുമാനം പിന്‍വലിക്കണം ഇല്ലെങ്കില്‍ വെള്ളിയാഴ്ച സംഭവിക്കാന്‍ പോകുന്നത് വലിയ അപകടമാണ്’, കാസിം ഇരിക്കൂര്‍ പറഞ്ഞു.
അതേസമയം, വഖഫ് വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം പ്രക്ഷോഭവും സംഘടിപ്പിക്കാൻ നേരത്തെ മുസ്ലിം സംഘടകൾ കോഴിക്കോട് ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പള്ളിവഴി പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.
Post Your Comments