തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന വിഷയമാണ് ഹലാല്‍. ഹലാല്‍ വിഷയവുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ഡിവൈഎഫ്‌ഐ വിഷയം ആളിക്കത്തിക്കുകയും ചെയ്തു. ഭക്ഷണത്തിന് മതമില്ല എന്ന പേരില്‍ ഫുഡ് സ്ട്രീറ്റ് സംഘടിപ്പിച്ച ഡിവൈഎഫ്‌ഐക്ക് എതിരെ ശ്രീജിത് പണിക്കരും രംഗത്ത് വന്നു. ‘ഭക്ഷണത്തിന് മതമില്ല’ എന്ന പേരില്‍ പ്രതിഷേധ ഫുഡ് സ്ട്രീറ്റ് നടത്തിയിട്ട് ഭക്ഷ്യ കൗണ്ടറില്‍ ഹലാല്‍ ഭക്ഷണം എന്ന് എഴുതി വച്ചത് എന്തിന് എന്ന് ചോദിച്ചിരിക്കുകയാണ് ശ്രീജിത്ത് പണിക്കര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഡിവൈഎഫ്‌ഐക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്.
Read Also : എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത് പിണറായി സര്‍ക്കാരിന്റെ സഹായത്തോടെ: എംടി രമേശ്
ഭക്ഷ്യ കൗണ്ടറില്‍ നിന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ്. അങ്ങനെ ബോര്‍ഡ് വെക്കാന്‍ ആണെങ്കില്‍ ‘ഭക്ഷണത്തിന് മതമില്ല’ എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബര്‍ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ മനസ്സിലാക്കേണ്ടത് എന്നും ശ്രീജിത്ത് പണിക്കര്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…
സഖാവ് റഹിമിന് മറുപടിയുണ്ടോ?
നവംബര്‍ 23ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ എ റഹിം ഫേസ്ബുക്കില്‍ എഴുതിയത് ‘ഭക്ഷണത്തിന് മതമില്ല’ എന്നായിരുന്നു. തൊട്ടടുത്ത ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫുഡ് ഫെസ്റ്റിവല്‍ ചിത്രമാണ് ഇതോടൊപ്പം. ഇതില്‍ ഭക്ഷ്യ കൗണ്ടറില്‍ കാണുന്നത് ‘ഹലാല്‍ ഭക്ഷണം’ എന്നാണ്. അതല്ലാത്ത കൗണ്ടറും ഉണ്ടായിരുന്നിരിക്കാം. മതപരമായ വിശ്വാസങ്ങളും പ്രമാണങ്ങളും പ്രകാരം ഭക്ഷണം തയ്യാറാക്കുന്ന രീതിയാണ് ഹലാല്‍. ആ പേരില്‍ ഒരു കൗണ്ടര്‍ വെക്കാന്‍ തീരുമാനിച്ചത് എന്തിനാവും? അങ്ങനെ ബോര്‍ഡ് വെക്കാന്‍ ആണെങ്കില്‍ ‘ഭക്ഷണത്തിന് മതമില്ല’ എന്ന് സഖാവ് റഹിം തലേന്ന് പറഞ്ഞത് എന്തിനാവും? അതോ നവംബര്‍ 23ന് ഭക്ഷണത്തിന് മതമില്ലെന്നും 24ന് ഉണ്ടെന്നും ആണോ ഞാന്‍ മനസ്സിലാക്കേണ്ടത്?
അതേ സമയം ആര്‍എസ്എസിന്റെ സര്‍ട്ടിഫിക്കറ്റ് ഒരിക്കലും ഡിവൈഎഫ്ഐക്ക് ആവശ്യമില്ലെന്ന് നേരത്തെ എ.എ.റഹീം പ്രതികരിച്ചിരുന്നു. പന്നി വിളമ്പിയത് സൂപ്പറാണ്, വിളമ്പാത്തത് സൂപ്പറാണ്, എന്നൊക്കെ ചിന്തിച്ച് വിഷമിക്കുന്നതിന് പകരം, ഒരു കാര്യം ഉറപ്പിക്കാം. വര്‍ഗീയതയുടെ ഭക്ഷണം വിളമ്പാനും വേവിക്കാനും ഒരു ശശികലയ്ക്കും ആര്‍എസ്എസിനും കേരളത്തില്‍ അടുപ്പ് കൂട്ടാന്‍ സ്ഥലം തരില്ല. ഇതാണ് ഫുഡ് സ്ട്രീറ്റിലൂടെ ഡിവൈഎഫ്ഐ നല്‍കിയ സന്ദേശം.
Post Your Comments