കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സ്വന്തം ജീവന് പോലും കളയാന്‍ മടിക്കാത്തവരാണ് അമ്മമാര്‍. ഇത്തരത്തിൽ നിരവധി വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.
സുശാന്ത നന്ദയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് അമ്മ കോഴി. ഈ സമയത്ത് കുഞ്ഞുങ്ങളെ റാഞ്ചാന്‍ എത്തിയ പരുന്തുമായി അമ്മ കോഴി ഏറ്റുമുട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തന്റെ ജീവന് പോലും ഭീഷണിയാണ് എന്ന് നോക്കാതെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മ കോഴി ഏതറ്റം വരെയും പോകുന്നത് വീഡിയോയില്‍ കാണാം.
Read Also : ബൂസ്റ്റർ ഡോസ് ഇടവേള ആറു മാസമാക്കി കുറച്ച് ഒമാൻ
പരുന്തിനെ കൊത്തി അകറ്റാനാണ് അമ്മ കോഴി ശ്രമിക്കുന്നത്.അമ്മ കോഴിയുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ പരുന്തിന് ഒന്നും ചെയ്യാന്‍ കഴിയാത്തതും വീഡിയോയില്‍ വ്യക്തമാണ്.
Mother’s Power(MP) is far stronger than Horse Power(HP)… pic.twitter.com/JxPo9kEJ69
— Susanta Nanda IFS (@susantananda3) November 18, 2021
Post Your Comments