AustraliaAsiaCricketLatest NewsNewsInternational

പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ

പുരസ്കാരം ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്ക്

ദുബായ്: ട്വെന്റി 20 ലോകകപ്പിൽ കിരീട മോഹവുമായി എത്തിയ പാകിസ്ഥാന് ഒടുവിൽ നിരാശയുടെ മടക്കം. സെമി ഫൈനലിൽ അവസാന നിമിഷം വരെയും വിജയത്തിന്റെ ലഹരിയിൽ നിന്ന പാകിസ്ഥാന് ഒറ്റ നിമിഷം കൊണ്ടാണ് എല്ലാം നഷ്ടമായത്. ഹസൻ അലി ക്യാച്ച് നഷ്ടപ്പെടുത്തിയ സംഭവത്തെ എസ്കോബാറിന്റെ പിഴയോടൊക്കെ പലരും ഉപമിക്കുന്നത് ആശങ്കാജനകവും ഭയാനകവുമാണ്.

Also Read:നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കൊവിഡ് പടരുന്നു: യൂറോപ്പിൽ ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിൽ

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ പാക് നായകൻ ബാബർ അസമിന് ‘മാൻ ഓഫ് ദി ടൂർണമെന്റ്‘ പുരസ്കാരം ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്കാണ് അത് ലഭിച്ചത്. ബാബർ അസം 303 റൺസ് നേടിയപ്പോൾ വാർണർ 289 റൺസാണെടുത്തത്.

ബാബറിന് പുരസ്കാരം നൽകാത്തത് മോശം തീരുമാനമാണെന്നായിരുന്നു മുൻ പാകിസ്ഥാൻ പേസ് ബൗളർ ഷോയിബ് അക്തറിന്റെ പ്രതികരണം. ബാബർ അസമിന് പുരസ്കാരം ലഭിക്കുന്നത് കാണാൻ ഏവർക്കും താത്പര്യം ഉണ്ടായിരുന്നു എന്നുമാണ് അക്തർ ട്വീറ്റ് ചെയ്തത്.

എന്നാൽ, റൺസ് കൂടുതൽ നേടിയത് ബാബർ അസം ആയിരുന്നുവെങ്കിലും വാർണറുടെ പ്രഹരശേഷി ഉയർന്നതായിരുന്നു. ഉയർന്ന സ്ട്രൈക് റേറ്റാകാം വാർണർക്ക് പുരസ്കാരം നൽകുന്നതിലേക്ക് ഐസിസിയെ നയിച്ചത് എന്ന് വിസ്ഡൻ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button