ലണ്ടൻ: കൊവിഡിനെതിരായ ആന്റിവൈറൽ ഗുളിക ലഗേവ്രിയോക്ക് യു കെ അംഗീകാരം നൽകി. കൊവിഡ് ബാധ മൂലമുള്ള മരണ സാദ്ധ്യത കുറയ്ക്കാനും ആശുപത്രിവാസം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വൈറസിന്റെ വർദ്ധനവ് തടയുകയാണ് ലഗേവ്രിയോ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിൽ വൈറസിന്റെ വ്യാപനം കുറയ്ക്കുന്നു. കൂടാതെ രോഗത്തിന്റെ കാഠിന്യവും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
കൊവിഡിനെതിരായ ആന്റിവൈറൽ ഗുളിക കണ്ടെത്തിയത് മികച്ച നേട്ടമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. വാക്സിനോടൊപ്പം ഈ ഗുളികയും ഉപയോഗിക്കുന്നത് രോഗവ്യാപന തോത് ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനത്തിന്റെ ആദ്യ നാളുകളിൽ മികച്ച ഫലം നൽകാൻ ഗുളികക്ക് സാധിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Post Your Comments